ഇതൊരു കളിയാണ്, നശിപ്പിക്കരുതെന്ന് ദേവീന്ദർ സിങ് പറഞ്ഞിരുന്നു, എന്താണ് ആ വലിയ കളി? രാജ്യം എന്നെങ്കിലും അറിയുമോ?- ചോദ്യവുമായി പ്രശാന്ത് ഭൂഷൺ

ജനുവരി പതിനൊന്നിനാണ് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിർക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ഇതൊരു കളിയാണ്, നശിപ്പിക്കരുതെന്ന് ദേവീന്ദർ സിങ് പറഞ്ഞിരുന്നു, എന്താണ് ആ വലിയ കളി? രാജ്യം എന്നെങ്കിലും അറിയുമോ?- ചോദ്യവുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: തീവ്രവാദികൾക്കൊപ്പം ജമ്മു-കശ്മീർ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് പിടിയിലായ സംഭവത്തിൽ ചോദ്യങ്ങളുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വീറ്റിലൂടെയാണ് പ്രശാന്ത് ഭൂഷണിന്റെ വിമർശം.ദേവീന്ദർ സിങ് പിടിയിലാകുമ്പോൾ അയാൾ പറഞ്ഞത് ഇതൊരു വലിയ കളിയാണെന്നും അത് നശിപ്പിക്കരുതെന്നുമായിരുന്നു. എന്താണ് ആ വലിയ കളിയെന്നും അതിന് പിന്നിൽ ആരാണെന്നും പ്രശാന്ത് ഭൂഷൺ ചോദിക്കുന്നു. ഈ സത്യങ്ങൾ എന്നെങ്കിലും വെളിച്ചത്തുവരുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

" തീവ്രവാദികൾക്കൊപ്പം എകെ 47 തോക്കുകളും ഗ്രനേഡുകളുമായി പിടിയിലാകുമ്പോൾ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനോട് അയാൾ പറഞ്ഞത് സർ ഇതൊരു കളിയാണ്, ഈ കളിയെ നശിപ്പിക്കരുത് എന്നായിരുന്നു. എന്താണ് ആ വലിയ കളി? ഏത് വലിയവനാണ് ഇയാള്‍ക്ക് പിന്നില്‍? ഈ സത്യം എന്നെങ്കിലും വെളിച്ചം കാണുമോ? ആ സത്യം എൻ.ഐ.യെ ഒരിക്കലും പുറത്തുവരാൻ അനുവദിക്കില്ല." -ഭൂഷൺ ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസം ദേവീന്ദർ സിങ്ങിനെതിരെ യു.എ.പി.എ, ആയുധ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ജനുവരി പതിനൊന്നിനാണ് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിർക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ഇവരെ കടത്താൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും പണവും കണ്ടെടുത്തിരുന്നു. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ തീവ്രവാദികളുടെ ഉദ്ദേശ്യമെന്തായിരുന്നു? നേരത്തെ തീവ്രവാദികളെ സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ.ഐ.ഐ അന്വേഷിക്കുക.2001ലെ പാർലമെന്റ് ആക്രമണക്കേസിലും ദേവീന്ദറിന് പങ്കുണ്ടോ എന്നന്വേഷിക്കുമെന്ന് കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു. ദേവിന്ദർ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടിലാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നിൽക്കുന്ന വീടാണ് ദേവിന്ദറിന്റേത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇന്ദിരാ നഗറിലാണ് ഈ വീടുള്ളത്. വീടിന്റെ മതിലിന് അപ്പുറമാണ് 15 കോർപ്‌സിന്റെ ആസ്ഥാനം. എന്നാൽ അഞ്ചു വർഷമായി വാടക വീട്ടിലാണ് ദേവിന്ദറിന്റെ താമസം. ഈ വീട്ടിൽ നിന്ന് പൊലീസ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

Next Story
Read More >>