തൃശൂരില്‍ തുഷാറിന് പകരം സുരേഷ് ഗോപി മത്സരിക്കും

ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയായതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിക്കു നറുക്കു വീണത്

തൃശൂരില്‍ തുഷാറിന് പകരം സുരേഷ് ഗോപി മത്സരിക്കും

തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തിൽ നിന്ന് നടൻ സുരേഷ് ഗോപി എം പി എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.

ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയായതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിക്കു നറുക്കു വീണത്. തുഷാർ മണ്ഡലം മാറിയതോടെ സീറ്റ് ബി.ജെ.പിയിലേക്കു തിരികെയെത്തുകയായിരുന്നു. നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അല്‍പ്പ സമയം മുമ്പാണ് പ്രഖ്യാപനമുണ്ടായത്. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍.

Read More >>