ന്യൂഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

ഹൃദയാഘതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു ഷീല ദീക്ഷിത്തിന്റെ അന്ത്യം.

ന്യൂഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ന്യൂഡല്‍ഹി നിസാമുദീനിലെ നിഗം ബോധ്ഘട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. നിലവില്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും.

ഹൃദയാഘതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു ഷീല ദീക്ഷിത്തിന്റെ അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

Read More >>