റീപോളിങ്: പരസ്യപ്രചാരണം ഇന്നവസാനിക്കും

കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നതെങ്കിലും ചുമതല കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കാണ്

റീപോളിങ്: പരസ്യപ്രചാരണം ഇന്നവസാനിക്കും

കാസര്‍കോട്: റീ പോളിങ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും.19 ഞായറാഴ്ച നാല് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നക്കുന്നതും ഞായറാഴ്ചയാണ്.

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ 19, 69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48ാം ബൂത്തിലുമാണ് റീപോളിങ്. സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്നു റീപോളിങ് നടക്കുന്നത്. കള്ളവോട്ടു സംബന്ധിച്ച പരാതികളും, ദൃശ്യങ്ങളും, ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും, അതിന്‍മേല്‍ സ്വീകരിച്ച നടപടികളും തുടര്‍നടപടിക്കായി മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നു. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റീപോളിങ് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്

കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നതെങ്കിലും ചുമതല കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കാണ്. നാലു ബൂത്തുകളും സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്.

Read More >>