ആയിരക്കരക്കിന് ഇവിഎമ്മുകളില്‍ കൃത്രിമം നടക്കുന്നു; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

പുതിയ ലോക്സഭയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമായി തന്നെ ഇത് അവതരിപ്പിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.

ആയിരക്കരക്കിന് ഇവിഎമ്മുകളില്‍ കൃത്രിമം നടക്കുന്നു; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം അവസാനിക്കുന്ന സാഹചര്യത്തില്‍ ജനതാ കാ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇ.വി.എമ്മിനെതിരെ പ്രതികരിച്ചത്.

'ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം ആയിരക്കണക്കിന് ഇ.വി.എമ്മുകളാണ് കേടായത്. പലയിടത്തും അട്ടിമറി ആരോപണം ഉയര്‍ന്നിരിക്കുന്നു. ബൂത്തുകളിലേക്ക് എത്തിക്കുന്ന ഇ.വി.എമ്മുകള്‍ യാത്രാമധ്യേ കാണാതാവുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറുകള്‍ കഴിയുന്നതിനകം സ്ട്രോങ് റൂമുകളില്‍ നിന്നും ട്രക്കുകളില്‍ കയറ്റി ഇ.വി.എം കൊണ്ടുപോകുന്നു. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്' രാഹുല്‍ ചോദിച്ചു.

തെരഞ്ഞെടുപ്പ് സുഗമമായും സത്യസന്ധമായും നടക്കേണ്ട ഒന്നാണ്. അക്കാര്യത്തില്‍ സംശയമില്ല. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുപ്പ്. അതില്‍ ഒരു സംശയമോ ആരോപണമോ ഒരു തരത്തിലും ഉയരാന്‍ പാടില്ല. പുതിയ ലോക്സഭയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമായി തന്നെ ഇത് അവതരിപ്പിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.

Read More >>