സോന്‍ഭദ്ര വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി

പ്രിയങ്കയ്ക്ക് പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സോന്‍ഭദ്രയിലെത്തും.

സോന്‍ഭദ്ര വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി ധര്‍ണ്ണ നടത്തുകയാണ്. മടങ്ങിപ്പോകണമെന്ന ജില്ലാ കളക്ടറുടെ ആവശ്യവും പ്രിയങ്ക ഗാന്ധി തള്ളി.

ഇന്നലെ ഗസ്റ്റ് ഹൗസിലിരിക്കുന്ന പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നീക്കാന്‍ ഗസറ്റ് ഹൗസിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചെങ്കിലും പ്രിയങ്ക മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സോന്‍ഭദ്രയിലെത്തും.

സ്ഥലതത്തര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് കരുതല്‍ തടങ്കലിലെടുത്തത്. പ്രിയങ്ക ഗാന്ധിയുടെ വരവിന് തൊട്ടുമുമ്പ് സോന്‍ഭദ്രയില്‍ 144 പ്രഖ്യാപിച്ചിരുന്നു.

Read More >>