ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

എന്നാല്‍ 15 വിമത എംഎല്‍എമാരും നാളെ നിയമസഭയില്‍ എത്തില്ലെന്ന് അഭിഭാഷകന്‍ അഡ്വ. മുകുല്‍ റോഹത്ഗി വ്യക്തമാക്കി.

ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

ബംഗളൂരു: കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്. സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരിുന്നു കോണ്‍ഗ്രസ്. അതേസമയം കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. എന്നാല്‍ വിശ്വാസവോട്ടില്‍ കുമാരസ്വാമി തോല്‍ക്കുമെന്ന് ബി എസ് യഡ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ 15 വിമത എംഎല്‍എമാരും നാളെ നിയമസഭയില്‍ എത്തില്ലെന്ന് അഭിഭാഷകന്‍ അഡ്വ. മുകുല്‍ റോഹത്ഗി വ്യക്തമാക്കി.രാജി തള്ളിയാലും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട, വിപ്പ് നിലനില്‍ക്കില്ലന്നും റോഹത്ഗി പറഞ്ഞു. കര്‍ണാടകയില്‍ വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Read More >>