മുംബൈ തീവ്രവാദാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

സയ്യിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മുംബൈ തീവ്രവാദാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

ഇസ്ലാമാബാദ്: മുംബൈ തീവ്രവാദാിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവിയുമായ ഹാഫിസ് സയ്യിദ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് ഗുജ്റാന്‍വാലയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സയ്യിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് സേനയില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ഏറിയതോടെയാണ് ഹാഫിസിനും കൂട്ടാളികള്‍ക്കുമെതിരെ പാക് സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തില്‍ ഹാഫിസിനെതിരെ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതല്‍ തെളിവുകള്‍ ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാല്‍ ഹാഫിസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിരുന്നില്ല.

Read More >>