ആർ.എസ്.എസിന് കാക്കി നിക്കർ പോലെ പ്രധാനപ്പെട്ടതാണ് ​ഗോഡ്സെ -അസം ഖാൻ

ഗോഡ്സെ രാജ്യസ്​നേഹിയായിരുന്നെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്ര​ഗ്യാ സിങ്​ ഠാക്കൂറിൻെറ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ആർ.എസ്.എസിന് കാക്കി നിക്കർ പോലെ പ്രധാനപ്പെട്ടതാണ് ​ഗോഡ്സെ -അസം ഖാൻ

രാംപുർ: ആർ.എസ്​.എസിന്​ കാക്കി നിക്കർ എന്നതുപോലെയാണ്​​ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ അസം ഖാൻ. ഗോഡ്സെ രാജ്യസ്​നേഹിയായിരുന്നെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്ര​ഗ്യാ സിങ്​ ഠാക്കൂറിൻെറ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്ര​ഗ്യാ സിങിൻെറ പരാമർശത്തോട് ​ ബി.​ജെ.പി അപലപിച്ചാൽ മാത്രം മതിയാകില്ലെന്നും അസം ഖാൻ പറഞ്ഞു.

കാക്കി നിക്കർ എന്നതുപോലെ ആർ. എസ്​.എസി​ൻെറ പ്രതീകമാണ് ഗോഡ്സെയും. നമ്മുടെ രാജ്യം മഹാത്മ ഗാന്ധിയുടെ ​പേരിലാണോ നാഥുറാം ഗോഡ്സെയുടെ പേരിലാണോ രാജ്യം തിരിച്ചറിയപ്പെടേണ്ടത്​ എന്ന്​ തീരുമാനിക്കേണ്ടത്​ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക്​ ഗോഡ്സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു​ പ്ര​ഗ്യാ സിങ്​ ഠാക്കൂറിൻെറ പ്രസ്​താവന. ഗോഡ്സെ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു ഭീകരവാദയാണെന്ന കമൽഹാസൻെറ പ്രസ്​താവനയോടായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഒരു ദേശസ്നേഹി എപ്പോഴും ദേശസ്നേഹിയായി തന്നെ തുടരും. ചില ആളുകള്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നല്‍കും എന്നായിരുന്നു പ്ര​ഗ്യയുടെ പ്രസ്താവന

Read More >>