ധോണി സ്റ്റെയിലിൽ സൂപ്പർ ഫിനിഷിങ്; ഇന്ത്യക്ക് ചരിത്ര പരമ്പര

ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മുഴുവൻ വിക്കറ്റും നഷ്ടപ്പെടുത്തി 48.4 ഓവറിൽ 230 റൺസെടുക്കാനെ കഴിഞ്ഞൊള്ളു. യൂസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്.

ധോണി സ്റ്റെയിലിൽ സൂപ്പർ ഫിനിഷിങ്; ഇന്ത്യക്ക് ചരിത്ര പരമ്പര

ഓസീസ് മണ്ണിൽ ചരിത്രം തീർത്ത് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാന ഏകദിനത്തില്‍ ആതിഥേയരെ ഏഴ്‌ വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. അവസാന ഓവർ വരെ നീണ്ട ആവേശത്തിന് കേദാർ ജാദവിൻെറ ബാറ്റിൽ നിന്നുതിർന്ന ബൗണ്ടറിയാണ് വിരാമമിട്ടത്. 87 റൺസെടുത്ത എം.എസ്​ ധോണിയും 61 റൺസെടുത്ത കേദാർ ജാദവും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മുഴുവൻ വിക്കറ്റും നഷ്ടപ്പെടുത്തി 48.4 ഓവറിൽ 230 റൺസെടുക്കാനെ കഴിഞ്ഞൊള്ളു. യൂസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. ചാഹൽ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടി. ഭുവേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഖവാജ 34 റൺസെടുത്തും മാർഷ്​ 39 റൺസെടുത്തും പുറത്തായി. മാര്‍ഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഖവാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ഒമ്പത് റൺസെടുത്ത രോഹിത് ശര്‍മ നഷ്ടമായി. സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷ് രോഹിതിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്‌കോര്‍ 56ല്‍ നില്‍ക്കെ ശിഖര്‍ ധവാനും കൂടാരം കയറി. സ്റ്റോയിനിസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ധവാൻെറ മടക്കം. 30ാം ഓവറിൽ 62 പന്തില്‍ 46 റണെടുത്ത വിരാട് കൊലിയെ റിച്ചാര്‍ഡ്‌സണ്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചു. തുടർന്ന് വന്ന ധോണി ജാദവ് കൂട്ടുകൊട്ട് ഇന്ത്യയെ വിജയ തീരത്തെത്തിച്ചു.

Read More >>