വീണ്ടും മഴ കളിക്കുന്നു; ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു

46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലിയിലായിരുന്നു കിവീസ്.

വീണ്ടും മഴ കളിക്കുന്നു; ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു

ലോകകപ്പ് ആദ്യ സെമി മത്സരത്തില്‍ മഴ കളിക്കുന്നു. തുടക്കത്തില്‍ വിട്ടുനിന്ന മഴ 47ാമത്തെ ഓവറിലെ ആദ്യ പന്തില്‍ കളി മുടക്കി. 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലിയിലായിരുന്നു കിവീസ്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറും നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ബേധപ്പെട്ട നിലയിലെത്തിയത്.

തുടക്കം മുതല്‍ അച്ചടക്കമുള്ള ബൗളിങ്ങിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യുസിലന്‍ഡിനെ വരിഞ്ഞുകെട്ടി. ഇന്നിങ്ങ്‌സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തില്‍ ബുംറ അത്യന്തം അപകടകാരിയായ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ വീഴ്ത്തി.

സ്‌കോര്‍ 69 ല്‍ നില്‍ക്കെ 28 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സിന്റെ വിക്കറ്റ് സ്പിന്നര്‍ രവീന്ദ്ര ജദേജ വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ നികോളാസ് - വില്യംസണ്‍ സഖ്യം 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ചഹലിന്റെ പന്തില്‍ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകന്റെ മടക്കം. 95 പന്തില്‍ ആറ് ബൗണ്ടറി അടക്കം 67 റണ്‍സാണ് വില്ല്യംസണ്‍ എടുത്തത്. തുടര്‍ന്ന് 18 പന്തില്‍ 12 റണ്‍സെടുത്ത ജെയിംസ് നീഷാമിനെ ദിനേഷ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ചത് ഹര്‍ദിക് പാണ്ഡ്യ വിക്കറ്റ് ആഘോഷിച്ചു.

10 പന്തില്‍ 16 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണി പിടിച്ച് അഞ്ചാമനായി പുറത്തായത്. 82 പന്തില്‍ 62 റണ്‍സുമായി ക്രീസില്‍ തുടരുന്ന ടെയ്‌ലറിലാണ് കിവീസിന്റെ പ്രതീക്ഷകള്‍ അവശേഷിക്കുന്നത്.

Read More >>