കള്ളവോട്ട്: ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്ന് നിശബ്ദ പ്രചാരണം

ഇന്നലെ കലാശക്കൊട്ട് നടന്ന ഇവിടങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതെതുടര്‍ന്ന്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കള്ളവോട്ട്: ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങിന് ഉത്തരവിട്ട കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് നിശ്ബ്ദ പ്രചാരണം. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് നാളെ റീപോളിങ് നടക്കുന്നത്.

ഇന്നലെ കലാശക്കൊട്ട് നടന്ന ഇവിടങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതെതുടര്‍ന്ന്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കാസര്‍കോട് മണ്ഡലങ്ങളിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കുകയും നേരിട്ട് തന്നെ വോട്ട് അഭ്യര്‍ത്ഥിക്കാനുമുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍. അതേമയം കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധാകരന്‍ ഇന്ന് പ്രചാരണത്തിന് ഇറങ്ങില്ല. ചികിത്സയിലായതിനാലാണ് ഇത്. മറ്റു സ്ഥാനാര്‍ത്ഥികള്‍ സജീവമായി രംഗത്തുണ്ടാവും.

Read More >>