ഭരണം നിലനിർത്താൻ കോൺ​ഗ്രസ് ജെ.ഡി.എസ് സഖ്യം; കോൺ​ഗ്രസ് മന്ത്രിമാർ രാജിവെച്ചു

രാജി വച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്

ഭരണം നിലനിർത്താൻ കോൺ​ഗ്രസ് ജെ.ഡി.എസ് സഖ്യം; കോൺ​ഗ്രസ് മന്ത്രിമാർ രാജിവെച്ചു

കർണാടകയിലെ വിമത എം.എൽ.എമാരെ അനുനയിപ്പിച്ച് ഭരണം നിലനിർത്താൻ കോൺ​ഗ്രസും ജെ.ഡി.എസും ശ്രമം തുടരുന്നു. എം.എൽ.എ മാരെ അനുനയിപ്പിക്കാൻ മന്ത്രിസഭ പുസംഘടനയ്ക്ക് സഖ്യം ഒരുങ്ങി.

പുനസംഘടനയ്ക്കായി 21 കോൺ​ഗ്രസ് മന്ത്രിമാർ സ്വമേധയാ രാജിവെച്ചെന്ന് കോൺ​ഗ്രസ് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യ മാദ്ധ്യമങ്ങളോടു പറഞ്ഞു.

രാജി വച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. ഇതിന്‍റെ ഭാഗമാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള കോണ്‍ഗ്രസ് മന്ത്രിമാരുടെ രാജി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ രാജിക്കത്ത് പാര്‍ട്ടിക്ക് കൈമാറിയത്. മുഖ്യമന്ത്രി കുമാരസ്വാമിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജെഡിഎസ് മന്ത്രിമാരും രാജി വെക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യോഗത്തിന് ശേഷം പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ എച്ച് നാഗേഷ് കൂടി രാജി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്‍റെ നില പരുങ്ങലിലായിരിക്കുകയാണ്. ഇപ്പോള്‍ സഭയിലെ കോണ്‍ഗ്രസ്-ജെഡിഎസ് അംഗബലം 105 ആണ്. ബിജെപിക്ക് 106 അംഗങ്ങളുണ്ട്. കേവലഭൂരിപക്ഷത്തിന് 106 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Read More >>