വരാപ്പുഴ കൊലപാതകം: എ.വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ....

വരാപ്പുഴ കൊലപാതകം: എ.വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവത്തില്‍ എ.വി. ജോര്‍ജിന് വീഴ്ച സംഭവിച്ചു എന്ന് ഉള്ളടക്കമുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചു.

എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്നും പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് എ.വി. ജോര്‍ജിനെതിരേ വകുപ്പുതല നടപടിക്കുള്ള സാധ്യതയാണ് തെളിയുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണ്ടേത് സംസ്ഥാന സര്‍ക്കാരാണ്.

കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.വി ജോര്‍ജ് പ്രതിക്കൂട്ടിലാവുന്നത്. കേസുമായി ബന്ധപ്പെട്ട് എ.വി. ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

Story by
Read More >>