പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയില്‍

തൃശ്ശൂര്‍: ചേലക്കരയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി...

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയില്‍

തൃശ്ശൂര്‍: ചേലക്കരയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബാറിലുണ്ടായ സംഘര്‍ഷത്തിൽ മദ്യപിച്ചവർ തമ്മിൽ അടിപിടി ഉണ്ടായതിനെ തുടർന്ന് പോലീസെത്തി ആളുകളെ ഓടിച്ചിരുന്നു. ഇതിനിടെ ഇറങ്ങിയോടിയ പ്രജീഷ് അബദ്ധത്തിൽ തൊട്ടടുത്തെ കിണറ്റിൽ വീണിരിക്കാമെന്നാണ്​ പോലീസിന്റെ നിഗമനം.

പ്രജീഷിനെ കാണാതെ വീട്ടുകാർ തെരച്ചിൽ തിങ്കളാഴ്​ച രാത്രിയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്​റ്റ്​മോർട്ടത്തിനായി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ: പുഷ്‌പ. ഭാര്യ: സൗമ്യ. മക്കൾ: അമൃത, അമൽനാഥ്.

Story by
Read More >>