തിരൂരിൽ എഴുത്ത് ലോട്ടറി കേന്ദ്രങ്ങളിൽ റെയ്ഡ്; രണ്ടുപേർ പിടിയിൽ

മലപ്പുറം: തിരൂരിൽ എഴുത്ത് ലോട്ടറി കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. സോഫ്റ്റ്വെയർ സഹിതം രണ്ടുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 50000 രൂപയും പിടിച്ചെടുത്തു....

തിരൂരിൽ എഴുത്ത് ലോട്ടറി കേന്ദ്രങ്ങളിൽ റെയ്ഡ്; രണ്ടുപേർ പിടിയിൽ

മലപ്പുറം: തിരൂരിൽ എഴുത്ത് ലോട്ടറി കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. സോഫ്റ്റ്വെയർ സഹിതം രണ്ടുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 50000 രൂപയും പിടിച്ചെടുത്തു. തിരൂർ ബി.പി അങ്ങാടിയിലെ 'ജ്യോതി ' ലോട്ടറിയിലെ സുനിൽ മാങ്ങാട്ടിരിയിലെ സുബിൻ എന്നിവരാണ് പിടിയിലായത്.

കേരള ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പർ എഴുതി വാങ്ങി അതിൽ സമ്മാനം വന്നാൽ പണം നൽകുന്നതാണ് തട്ടിപ്പ്. ഇതിൽ ലോട്ടറി ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് സൂചനയുണ്ട്. തട്ടിപ്പ് സംഘം രൂപം കൊടുത്ത അത്യാധുനിക സോഫ്റ്റ്വെയർ സൈബർ സെല്ലിന് കൈമാറുമെന്ന് എസ്ഐ സുമേഷ് സുധാകർ അറിയിച്ചു.

Story by
Read More >>