അവര്‍ക്കൊപ്പമാണു; മിണ്ടാതിരിക്കില്ല

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി നടൻ പൃഥ്വിരാജ്. അവർ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം...

അവര്‍ക്കൊപ്പമാണു; മിണ്ടാതിരിക്കില്ല

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി നടൻ പൃഥ്വിരാജ്. അവർ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം പറഞ്ഞു. ദി വീക്ക് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടാകാം. എന്നാൽ ശരിയേത് തെറ്റേത് എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയിരിക്കുമെന്നതാണു തന്റെ നിലപാടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച യോ​ഗത്തിൽ പങ്കെടുക്കാതിരുന്നത് തൊഴിൽ പരമായ തിരക്കുകൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിശബ്ദത പാലിക്കുന്നയാളല്ല താനെന്നും ശരിയായ ഇടത്ത് ശരിയായ സമയത്ത് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.നേരത്ത ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പരസ്യമായി തന്നെ പൃഥ്വിരാജ് രം​ഗത്തെത്തിയിരുന്നു.

Story by
Next Story
Read More >>