നിപ, കട്ടിപ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം

കോഴിക്കോട്: നിപ വൈറസിനെയും കട്ടിപ്പാറ കരിഞ്ചോല പ്രകൃതി ദുരന്തത്തെയും ഫലപ്രദമായി പ്രതിരോധിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ പീപ്പിള്‍സ്...

നിപ, കട്ടിപ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം

കോഴിക്കോട്: നിപ വൈറസിനെയും കട്ടിപ്പാറ കരിഞ്ചോല പ്രകൃതി ദുരന്തത്തെയും ഫലപ്രദമായി പ്രതിരോധിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ജൂണ്‍ 29ന് വൈകുന്നേരം നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന സ്‌നേഹാദരം ചടങ്ങ് ഗതാഗത മന്ത്രി എം.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എം.ഐ ഷാനവാസ് എംപി, കാരാട്ട് റസാഖ് എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ യു.വി ജോസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സന്നദ്ധ സംഘടനാഭാരവഹികള്‍, പോലീസ് മേധാവികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരെയാണ് ആദരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി ബഷീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഹമീദ് സാലിം, ടി. ശാക്കിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Story by
Read More >>