പി ജയരാജനെ പരിഗണിച്ചില്ല; രാജീവും ബാലഗോപാലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം; എറണാംകുളം ജില്ലാ സെക്രട്ടറി പി രാജീവിനെയും കെഎന്‍ ബാലഗോപാലിനെയും ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിപുലീകരിച്ചു. ഇവര്‍...

പി ജയരാജനെ പരിഗണിച്ചില്ല; രാജീവും ബാലഗോപാലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം; എറണാംകുളം ജില്ലാ സെക്രട്ടറി പി രാജീവിനെയും കെഎന്‍ ബാലഗോപാലിനെയും ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിപുലീകരിച്ചു. ഇവര്‍ രണ്ട് പേരും വന്നതോടെ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 16 ആയി.

നിലവിലുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളെ കൂടാതെ ഒരു ഒഴിവ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ അംഗസംഖ്യ 16 ആക്കാന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കി.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചില്ല. പിബി അംഗങ്ങളുടെ യോഗത്തിന് ശേഷം ചേര്‍ന്ന സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് യോഗമാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

Story by
Read More >>