ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പിജെ കുര്യന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പിജെ കുര്യന്‍. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിവിരോധവും...

ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പിജെ കുര്യന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പിജെ കുര്യന്‍. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിവിരോധവും വ്യക്തി താല്‍പ്പര്യവുമാണ് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാന്‍ കാരണമെന്ന് കുര്യന്‍ വിമര്‍ശിച്ചു.

ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.ചിലരെ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തിപരമായ അജണ്ടയുണ്ട്. യുവനേതാക്കളുടെ കലാപം ഉമ്മന്‍ ചാണ്ടിയുടെ സൃഷ്ടിയാണെന്നും കുര്യന്‍ ആരോപിച്ചു.
യു.ഡി.എഫ് ഘടകകക്ഷിയല്ലാത്ത കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസ്ലീഗ് നേതാക്കള്‍ മാത്രം ചേര്‍ന്ന് തീരുമാനമെടുത്ത ശേഷം യു.ഡി.എഫ് യോഗം ചേരുന്നതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് സ്ഥാനം രാജിവെച്ചു.

Story by
Next Story
Read More >>