കനത്ത മഴ:മൂലമറ്റത്ത് ഉരുള്‍പ്പൊട്ടല്‍

തൊടുപുഴ:മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന്മൂലമറ്റത്ത് ഇലപ്പള്ളിക്ക് സമീപം ഉരുള്‍ പൊട്ടലുണ്ടായി. ഇന്നു രാവിലെ ആറോടെയാണ്...

കനത്ത മഴ:മൂലമറ്റത്ത് ഉരുള്‍പ്പൊട്ടല്‍

തൊടുപുഴ:മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന്മൂലമറ്റത്ത് ഇലപ്പള്ളിക്ക് സമീപം ഉരുള്‍ പൊട്ടലുണ്ടായി. ഇന്നു രാവിലെ ആറോടെയാണ് സംഭവം.ഉരുള്‍പൊട്ടലില്‍ ഇലപ്പള്ളി മേത്താനം എസ്റ്റേറ്റിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞു. പ്രദേശത്തെ ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയി.

ഉരുള്‍പൊട്ടലില്‍ ഉണ്ടായ കല്ലും മണ്ണും വന്നടിഞ്ഞ് മൂലമറ്റം- വാഗമണ്‍ റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇലപ്പള്ളി വടക്കേടത്ത് ബന്നി, വടക്കേടത്ത് സണ്ണി, മുട്ടം ഏരിമറ്റത്തില്‍ സാബു എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. റബര്‍, കുരുമുളക്, കൊക്കോ, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷികള്‍ നശിച്ചു.

മൂലമറ്റം - വാഗമണ്‍ റോഡിലേയ്ക്ക് എത്തിയ മണ്ണും കല്ലും, നീക്കം ചെയ്യാന്‍ ജെ.സി.ബി എത്താന്‍ താമസിച്ചതു മൂലം കാഞ്ഞാര്‍ പൊലീസിന്റെയും ഇലപ്പള്ളി വില്ലേജ് അധികൃതരുടെയും മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെയും, അറക്കുളം പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

ഉരുള്‍പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തിയത് മൂലമറ്റം വലിയാറിലേക്കാണ്. ആറിന്റെ ഒരു ഭാഗത്ത് നിന്ന് സമീപപ്രദേശത്തേക്ക് വെള്ളം ഇരച്ച് കയറി ചുറ്റിലുമുള്ള കൃഷി മുഴുവനും വെള്ളത്തിനടിയിലായി. ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര- ദിണ്ഡിഗല്‍ ദേശീയപാതയില്‍ നെല്ലിമല- കക്കികവലയില്‍ ചെറിയ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. വണ്ടിപ്പെരിയാറില്‍ റോഡില്‍ വെള്ളം കയറി.

മൂന്നാര്‍- മറയൂര്‍ റോഡില്‍ ഡി.വൈ.എസ്.പി ഓഫീസിനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായി. ആദിവാസി കോളനിയായ ഇടമലക്കുടി ഒറ്റപ്പെട്ട സ്ഥിതിയാണ്. ഹൈറേഞ്ചില്‍ പലയിടത്തും വൈദ്യുതിയില്ല. ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ ജില്ലയിലെമ്പാടും കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

Story by
Read More >>