മന്ത്രി ജി.സുധാകരന്റെ ഭാര്യ സര്‍വകലാശാലയിലെ പദവി ഒഴിഞ്ഞു

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിവാദങ്ങളിലൂടെ തനിക്കും ഭര്‍ത്താവിനും വലിയ പേരുദോഷാമാണ് ഉണ്ടായിരിക്കുന്നതെന്നും ആത്മാഭിമാനം പണയം വെക്കാന്‍ ഒരുക്കമല്ലെന്നും നവപ്രഭ വ്യക്തമാക്കി.

മന്ത്രി ജി.സുധാകരന്റെ ഭാര്യ സര്‍വകലാശാലയിലെ പദവി ഒഴിഞ്ഞു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രാജിവെച്ചു. നിയമനം സംബന്ധിച്ചുള്ള വിവാദങ്ങളുടെ പേരിലാണ് രാജി. വിവാദങ്ങള്‍ക്കു പിന്നില്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കുവാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് നവപ്രഭ രാജിവെച്ചത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിവാദങ്ങളിലൂടെ തനിക്കും ഭര്‍ത്താവിനും വലിയ പേരുദോഷാമാണ് ഉണ്ടായിരിക്കുന്നതെന്നും ആത്മാഭിമാനം പണയം വെക്കാന്‍ ഒരുക്കമല്ലെന്നും നവപ്രഭ വ്യക്തമാക്കി.

പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. ഇക്കാര്യത്തില്‍ മന്ത്രി സുധാകരന് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരുപാട് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുവെങ്കിലും പിന്നീട് തനിക്കു വേണ്ടി സൃഷ്ടിച്ചതാണെന്ന തരത്തില്‍ ചിലര്‍ വ്യാജ പ്രചാരണം നടത്തി. മതിയായ യോഗ്യത ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് ഈ സ്ഥാനം ലഭിച്ചതെന്നും കേരളാ സര്‍വകലാശാലയില്‍ തനിക്കെതിരെ ഒരുകൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കോളേജ് അധ്യാപികയായി വിരമിച്ച ശേഷം ജൂബിലി നവപ്രഭയെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഈ തസ്തികയില്‍ ഇവരെ സ്ഥിരപ്പെടുത്താനുള്ള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് രണ്ടും വന്‍ വിവാദമായിരുന്നു.


Read More >>