തിയേറ്റര്‍ പീഡനം: പരാതി വിവരം അറിഞ്ഞില്ല, ഒരു പൊലീസുകാരന് കൂടി സസ്പെൻഷൻ

മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ...

തിയേറ്റര്‍ പീഡനം: പരാതി വിവരം അറിഞ്ഞില്ല, ഒരു പൊലീസുകാരന് കൂടി സസ്പെൻഷൻ

മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. മധുസൂധനന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പീഡനവുമായി ബന്ധപ്പെട്ട പരാതിയുടെ വിവരങ്ങള്‍ അറിയാത്തതിനെ തുടര്‍ന്നാണ് നടപടി.

എടപ്പാളിലെ സിനിമ തീയേറ്ററില്‍ അമ്മയുടെ സാന്നിധ്യത്തില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് മൊയ്ദീന്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.

Story by
Next Story
Read More >>