എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും; എം മുകുന്ദനെതിരെ വ്യാപക പ്രതിഷേധം

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം. മുകുന്ദന്‍ വിവാദ പരാമര്‍ശം നടത്തിയത്

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും; എം മുകുന്ദനെതിരെ വ്യാപക പ്രതിഷേധം

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടുന്ന കാലമാണിത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നവെന്ന എം. മുകുന്ദന്റെ പ്രസ്താവനതക്കെതിരെ സോഷ്യല്‍ മീഡയില്‍ പ്രതിഷേധം. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം. മുകുന്ദന്‍ വിവാദ പരാമര്‍ശം നടത്തിയത്.

'കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് നാല് വര്‍ഷം സാഹിത്യ അക്കാദമി പ്രസിഡണ്ട് സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിത്. ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തില്‍ ഉള്‍പ്പെടില്ല എന്ന് പറയാന്‍ പറഞ്ഞു' എന്ന് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു.

'സുന്ദരികളായ എഴുത്തുകാരികള്‍ക്ക് ശ്രദ്ധ കിട്ടുന്നു എന്ന എം മുകുന്ദന്റ പ്രസ്താവന അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്താതിരുന്നാല്‍ നന്ന്. അദ്ദേഹം സമീപകാലത്ത് ശ്ലാഘിച്ച ചില പുസ്തകങ്ങള്‍ കണ്ട് ഞെട്ടിയിട്ടുണ്ട്. Nepotism സാഹിത്യ ലോകത്ത് രൂക്ഷമാണ്. ചില പത്രാധിപന്മാര്‍ക്കും ചില എഴുത്തുകാര്‍ക്കും സ്വന്തക്കാര്‍ക്കായി ക്വാട്ട തന്നെ ഉണ്ട്. വാഴ്ത്ത് പാട്ടുകാര്‍ക്ക് മുന്‍ഗണന ഉണ്ട്. എം മുകുന്ദന്‍ നല്ല വാക്കെഴുതിയ ഒരു പുസ്തകം ചുവടെ കാണാം. ആ പുസ്തകത്തെ പറ്റി മുകുന്ദനല്ലാതെ മറ്റാരും നല്ലത് പറഞ്ഞ് കേട്ടിട്ടേയില്ല. മലര്‍ന്ന് കിടന്ന് തപ്പിയാല്‍ ബഹിരാകാശക്കോട്ട് പോകില്ല'- എന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ഷാജഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read More >>