കേരളാ മെഡിക്കല്‍ എന്‍ട്രസ് ഫലം പ്രഖ്യാപിച്ചു: ജസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക് 

തിരുവനന്തപുരം: കേരളാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്....

കേരളാ മെഡിക്കല്‍ എന്‍ട്രസ് ഫലം പ്രഖ്യാപിച്ചു: ജസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക് 

തിരുവനന്തപുരം: കേരളാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).

കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്‌ലിന്‍ ജോര്‍ജ്ജ് നാലും (നീറ്റ് - 101), കോട്ടയം മാന്നാനം സ്വദേശി മെറിന്‍ മാത്യു (നീറ്റ് - 103) അഞ്ചും സ്ഥാനങ്ങള്‍ നേടി.

എസ്.സി വിഭാഗത്തില്‍ കണ്ണൂര്‍ ചിറക്കര സ്വദേശി രാഹുല്‍ അജിത്തിനാണ് (നീറ്റ് - 605) ഒന്നാം റാങ്ക്. തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി ചന്ദന ആര്‍.എസിനാണ് (നീറ്റ് 707) രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശി അമാന്‍ഡ എലിസബത്ത് സാമിനാണ് (നീറ്റ് - 5494) ഒന്നാം റാങ്ക്. തിരുവനന്തപുരം മലയടി സ്വദേശി ആദര്‍ശ് ഗോപന്‍ (നീറ്റ് 6103) രണ്ടാം റാങ്കും നേടി.

Story by
Next Story
Read More >>