ഇന്ധന വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധനവ്

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 23 പൈസവും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ...

ഇന്ധന വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധനവ്

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 23 പൈസവും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില ഇപ്രകാരമാണ്, പെട്രോള്‍ 79.39 രൂപ, ഡീസല്‍ 72.51 രൂപ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 19 ദിവസം ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇതിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ഡന വില വര്‍ദ്ധിക്കുന്നത്.

രാജ്യ തലസ്ഥാനത്ത് പെട്രോളിന് 75.10 രൂപയും ഡീസലിന് 66.57 രൂപയുമാണ് ഇന്നത്തെ വില. 2013 ന് ശേഷം പെട്രോള്‍ വില ഇത്രയും കൂടുതലാകുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിക്കുന്നതും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണം.

Story by
Read More >>