സിനിമാ തിയേറ്ററിലെ പീഡനം; പ്രതി കസ്റ്റഡിയില്‍

എടപ്പാള്‍: സിനിമാ തിയേറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തുവയസ്സുക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താല...

സിനിമാ തിയേറ്ററിലെ പീഡനം; പ്രതി കസ്റ്റഡിയില്‍

എടപ്പാള്‍: സിനിമാ തിയേറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തുവയസ്സുക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ പൊന്നാന്നി പോലീസിന് കൈമാറും.

ഏപ്രില്‍ 18നാണ് അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം തിയേറ്ററിലെത്തിയ പത്തുവയസ്സുകാരിയെ ലൈംഗികമായി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചത്. സിസിടിവിയില്‍ പതിഞ്ഞ പീഡനത്തിന്റെ ദൃശ്യം തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ ഇടപ്പെട്ടതോടെയാണ് പോലീസ് നടപടിയുണ്ടായത്.

കെ എല്‍ 46 ജി 240 എന്ന ബെന്‍സ്‌കാറിലാണ് പ്രതി മൊയ്തീന്‍ തീയേറ്ററിലെത്തിയത്. കാര്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈഗിംക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Story by
Read More >>