കസ്റ്റഡി കൊലപാതകം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റിൽ

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സി.ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെ പ്രത്യേക...

കസ്റ്റഡി കൊലപാതകം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റിൽ

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സി.ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ ഒഴിവാക്കാമെന്ന് പറഞ്ഞ് പ്രദീപ് 10,000 രൂപ ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങി. സി ഐ ക്രിസ്പിൻ സാമിന് നൽകാനാണ് പണം എന്നായിരുന്നു പറഞ്ഞത്. ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെ അഭിഭാഷകര്‍ വഴി പണം ബന്ധുക്കള്‍ക്ക് തിരിച്ചുനൽകുകയായിരുന്നു.

Story by
Read More >>