താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരന്‍മാര്‍ മരിച്ചു

കോഴിക്കോട് - ബാംഗ്ലൂര്‍ ദേശീയപാതയില്‍ താമരശ്ശേരി പെരുമ്പള്ളിക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്.

താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരന്‍മാര്‍ മരിച്ചു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ സഹോദരന്‍മാര്‍ മരിച്ചു. വെള്ളമുണ്ട പുളിഞ്ഞാല്‍ വല്ലാട്ടില്‍ ജോസിന്റെ മക്കളായ ജിനില്‍ ജോസ്, ജിനീഷ് ജോസ് എന്നിവരാണ് മരിച്ചത്. എറണാകുളത്തുനിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കോഴിക്കോട് - ബാംഗ്ലൂര്‍ ദേശീയപാതയില്‍ താമരശ്ശേരി പെരുമ്പള്ളിക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്.

എറണാകുളത്ത് നേഴ്സായി ജോലിചെയ്യുന്ന ജിനിലും വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ജിനീഷും മറ്റൊരു സഹോദരനായ ജിനൂപിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ബസ്സിനെ മറികടക്കുന്നതിനിടെ കാറ് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. കാറ് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Read More >>