സത്നം സിംഗിന്റെ സ്മരണക്കായ് ട്രസ്റ്റ് 

കൊച്ചി: ആറ് വര്‍ഷമായി മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് നിയമ യുദ്ധം തുടരുന്ന അച്ഛന്‍ മകന്റെ ഓര്‍മക്കായി ട്രസ്റ്റ് രൂപീകരിക്കുന്നു....

സത്നം സിംഗിന്റെ സ്മരണക്കായ് ട്രസ്റ്റ് 

കൊച്ചി: ആറ് വര്‍ഷമായി മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് നിയമ യുദ്ധം തുടരുന്ന അച്ഛന്‍ മകന്റെ ഓര്‍മക്കായി ട്രസ്റ്റ് രൂപീകരിക്കുന്നു. 2012 ആഗസ്റ്റ് 4ന് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് മര്‍ദ്ദനമേറ്റ് മരിച്ച ബീഹാര്‍ സ്വദേശി് സത്നം സിംഗിന്റെ അച്ഛന്‍ ഹരീന്ദ്ര സിംഗാണ് ഒരു കോടി രൂപ പ്രവര്‍ത്തന മൂലധനമുള്ള് ട്രസ്റ്റ് രൂപീകരിക്കുന്നത്.

സത്നമിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ യുദ്ധം തുടരുന്നതിനിടയിലാണ് ആറാം ചരമ ദിനത്തില്‍ ട്രസ്റ്റ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.കേരളത്തില്‍ നിന്നും ബീഹാറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഒപ്പം മത സമന്വയം, സമുദായ സൗഹാര്‍ദ്ദം, സര്‍വ മത സാഹോദര്യം എന്നീ മേഖലഖളില്‍ ഇടപെടുന്ന വ്യക്തിക്കോ സംഘടനക്കോ അടുത്ത വര്‍ഷം മുതല്‍ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുമെന്നും ഹരീന്ദ്രസിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ സത്നമിന്റെ കുടുംബത്തിന് നല്‍കിയ 10 ലക്ഷം രൂപ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവെക്കും. പരമ്പരാഗത സ്വത്തില്‍ നിന്നുള്ള 90 ലക്ഷം രൂപയും നിക്ഷേപിക്കും. സത്നമിന് കുടുംബപരമായി ലഭിക്കേണ്ട എല്ലാം അവകാശങ്ങളും ട്രസ്റ്റില്‍ ലയിപ്പിച്ച് സത്നമിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് കേരളത്തിലും ബീഹാറിലും തുടരും.

സത്നമിന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ സംഭവ വികാസങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് നിയമ പോരാട്ടം തുടരുമെന്നും ഹരീന്ദ്ര സിംഗ് പറഞ്ഞു. സത്നമിന്റെ മരണ ശേഷം എല്ലാ വര്‍ഷവും അദ്ദേഹം കേരളത്തില്‍ എത്താറുണ്ട്. കൊല്ലത്തെ വള്ളിക്കാവിലെ ആശ്രമത്തില്‍ വെച്ച് മാതാ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സത്നംസിഗിനെ അറസ്റ്റ് ചെയ്തത്. അവിടെ വെച്ചും തൂടര്‍ന്ന് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ചും മര്‍ദ്ദനമേറ്റാണ് സത്നം കൊല്ലപ്പെട്ടതെന്ന് കുടുംബവും ഡിഫന്‍സ് കമ്മിറ്റിയും ആരോപിക്കുന്നു.

Story by
Read More >>