ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിന് തീയിട്ടു; വയോധികന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ടു. പെട്രോളൊഴിച്ച് വില്ലേജ് ഓഫീസറുടെ മുറിയില്‍ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ആമ്പല്ലൂര്‍...

ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിന് തീയിട്ടു; വയോധികന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ടു. പെട്രോളൊഴിച്ച് വില്ലേജ് ഓഫീസറുടെ മുറിയില്‍ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍
ആമ്പല്ലൂര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ രവിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഓഫീസിലെ ചില ഫയലുകളും കത്തിനശിച്ചിട്ടുണ്ട്. ഭൂമി സംബന്ധിച്ച തര്‍ക്കമാണ് തീയിട്ടതിന് പിന്നില്‍. രവിയുടെ പക്കലുണ്ടായിരുന്ന പാടശേഖരത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്ന് വില്ലേജ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌ഫോടക വസ്തു കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Story by
Read More >>