ഐ.എസ്.എല്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞതാരം ആര്?, ഗൗരവ് മുഖിയെ ചൊല്ലി വിവാദം

ഐ.എസ്.എല്‍ ആദ്യ സീസണില്‍ മുഖിക്ക് 11 വയസായിരുന്നു എന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റ്റ്റര്‍ പറഞ്ഞത്.

ഐ.എസ്.എല്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞതാരം ആര്?, ഗൗരവ് മുഖിയെ ചൊല്ലി വിവാദം

ബംഗളൂരു: ഇന്നലെ ബംഗളൂരുവിനെതിരെ ഗോള്‍ നേടിയതോടെ ജംഷദ്പൂരിന്റെ ഗൗരവ് മുഖിയാണ് താരം. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നാണ് ഗൗരവ് മുഖിയെ പറ്റി ഐ.എസ്.എല്‍ ഔദ്യോഗികമായി പറഞ്ഞത്. അതേസമയം ഗൗരവ് മുഖിയുടെ പ്രായത്തെ പറ്റി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഇന്നലെ ഗോള്‍ നേടിയ ഗൗരവ് മുഖിക്ക് 16 വയസാണ് പ്രായം എന്നാണ് ഐ.എസ്.എല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ 2015 ല്‍ നടന്ന ദേശിയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗൗരവ് മുഖിയെ വയസില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് വിലക്കിയിരുന്നു. ഫൈനലില്‍ ഗോവയെ തോല്‍പ്പിച്ച് കിരീടം നേടിയ ജാര്‍ഖണ്ഡ് ടീമില്‍ വയസ് തട്ടിപിനെ തുടര്‍ന്ന് നടപടിയെടുത്ത അഞ്ച് താരങ്ങളില്‍ ഒരാളായിരുന്നു ഗൗരവ് മുഖി. അന്നത്തെ പ്രായതട്ടിപ്പിന് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരു ലക്ഷം രൂപ മുഖിക്ക് പിഴ ചുമത്തിയിരുന്നു.

ജംഷദ്പൂരിന്റെ റിസര്‍വ് ടീം താരമായിരുന്ന ഗൗരവ് മുഖി ഈ സീസണിലാണ് സീനിയര്‍ ടീമിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ജംഷദ്പൂര്‍ റിസര്‍വിനായി പത്ത് കളികളില്‍ നിന്ന് ആറ് ഗോളുകളാണ് താരം നേടിയത്. തുടര്‍ന്ന് സീനിയര്‍ ടീമിലേക്ക് അവസരം ലഭിച്ച താരം പ്രീസസണില്‍ രണ്ട് ഗോളുകളും നേടിയിരുന്നു.

ഐ.എസ്.എല്‍ ആദ്യ സീസണില്‍ മുഖിക്ക് 11 വയസായിരുന്നു എന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റ്റ്റര്‍ പറഞ്ഞത്. എ.ടി.കെയുടെ കൊമാല്‍ തട്ടാലാണ് ഐ.എസ്.എല്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. ഗോളടിച്ചത് ചെന്നൈയന്റെ ജെറി ലാല്‍റിന്‍സുവാലയുമാണ്.

Story by
Read More >>