കാമുകന്‍ മുഖത്തടിച്ചു, കാമുകി കുഴഞ്ഞു വീണു മരിച്ചു

സീത പ്രധാൻ ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു . ഇത് കണ്ട് നിന്ന രാജു നേരെ ചെന്ന് സീതയുടെ മുഖത്തടിക്കുകയായിരുന്നു

കാമുകന്‍ മുഖത്തടിച്ചു, കാമുകി കുഴഞ്ഞു വീണു മരിച്ചു

മുംബൈ: കാമുകൻ മുഖത്തടിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ കാമുകി മരിച്ചു. മുംബൈ മാൻഖർഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സീതാ പ്രധാൻ എന്ന 35 കാരിയാണ് കാമുകൻ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്.

സീത പ്രധാൻ ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു . ഇത് കണ്ട് നിന്ന രാജു നേരെ ചെന്ന് സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും യെല്ലപ്പ കസ്റ്റഡിയിലുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നു പോലീസ് അറിയിച്ചു.

Read More >>