നിര്‍ഭയ കേസ്: വധശിക്ഷ പുനഃപരിശോധിക്കാനുളള പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

വെബ്ഡസ്‌ക്: ഡല്‍ഹിയില്‍ 23 കാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃ പരിശോധിക്കാനുളള...

നിര്‍ഭയ കേസ്: വധശിക്ഷ പുനഃപരിശോധിക്കാനുളള പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

വെബ്ഡസ്‌ക്: ഡല്‍ഹിയില്‍ 23 കാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃ പരിശോധിക്കാനുളള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രഖ്യാപിക്കുക.

മുകേഷ്, 29, പവന്‍ ഗുപ്ത, 22, വിനയ് ശര്‍മ്മ, 23 എന്നിവരുടെ വിധിയിലാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നാലാം പ്രതി അക്ഷയ് കുമാര്‍ സിങ് 31 പുനപരിശോധന ഹര്‍ജി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മൂന്ന് പ്രതികളും വധശിക്ഷ പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഈ കേസില്‍ നാലു പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വിചാരണ കോടതിയുടെ വിധി ഡല്‍ഹി കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് പ്രതികളുടെ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2012 -ഡിസംബര്‍ 16 നാണ് സംഭവം നടന്നത്. 23 കാരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു.

Story by
Read More >>