സത്യം പറയുന്നവരെ ഇല്ലാതാക്കുന്നതിനെ പറ്റി ആലോചിക്കണം: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: ചിന്തിക്കുന്നവരെ ക്രൂരമായി ഇല്ലാതാക്കുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണെന്ന് മുന്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി. ഡല്‍ഹിയില്‍ ബുധനാഴ്ച...

സത്യം പറയുന്നവരെ ഇല്ലാതാക്കുന്നതിനെ പറ്റി  ആലോചിക്കണം: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: ചിന്തിക്കുന്നവരെ ക്രൂരമായി ഇല്ലാതാക്കുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണെന്ന് മുന്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി. ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന സുജാഅത് ബുഖാരി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം അപകടത്തിലാണെങ്കില്‍ ജനങ്ങളുടെ ശബ്ദം ഏറ്റുപിടിക്കുന്നവരില്‍ അതിന്റെ ലക്ഷണങ്ങള്‍ കാണാമെന്ന് കുറേ വര്‍ഷങ്ങള്‍ക്ക മുമ്പ് ഒരാള്‍ പറഞ്ഞു. ബുഖാരിയുടെ മരണം അതിനുദാഹരണമാണ്.

സത്യം വിളിച്ചു പറയുന്നവരെ ക്രൂരമായി ശിക്ഷിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഗൗരി ലങ്കേഷിനെ പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പോലും അദ്ദേഹം പിടിച്ചു നിന്നു. സുജാഅത് പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലന്നറിഞ്ഞിട്ടും അദ്ദേഹം സത്യസന്ധമായി ജോലി തുടര്‍ന്നു. കശ്മീരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി കാര്യം വേറെയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തീവാരി പറഞ്ഞു.

ഇന്ത്യ-പാക് പ്രശ്‌നം 200 കോടി ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ബുഖാരിയെന്ന് തിവാരി പറഞ്ഞു.
ജനാധിപത്യ സംവിധാനങ്ങള്‍ വേണ്ട എന്നു വിശ്വസിക്കുന്നവരുണ്ടെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവമാണ് ബുഖാരിയുടെ കൊലപാതകമെന്ന് ''ദി ഹിന്ദു'' ചെയര്‍പേഴ്സണ്‍ മാലിനി പാര്‍ഥസാരത്ഥി പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യം ലഭിക്കാത്തത് എന്നും നാം ചിന്തിക്കണമെന്ന് അവര്‍ കൂട്ടി ചേര്‍ത്തു. ജൂണ്‍ 14 നാണ് ബുഖാരി വെടിയേറ്റു കൊല്ലപ്പെട്ടത്.

Story by
Read More >>