ആൻ്റിഗ്വ പൗരത്വം സ്വീകരിച്ചത് ബിസിനസ് വിപുലീകരിക്കാന്‍-മെഹുല്‍ ചോക്‌സി

ന്യൂഡല്‍ഹി: ആന്റി​ഗ്വ പൗരത്വം സ്വീകരിച്ചത് ബിസിനസ് വിപുലീകരിക്കാനെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി മെഹുല്‍ ചോക്‌സി....

ആൻ്റിഗ്വ പൗരത്വം  സ്വീകരിച്ചത് ബിസിനസ് വിപുലീകരിക്കാന്‍-മെഹുല്‍ ചോക്‌സി

ന്യൂഡല്‍ഹി: ആന്റി​ഗ്വ പൗരത്വം സ്വീകരിച്ചത് ബിസിനസ് വിപുലീകരിക്കാനെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി മെഹുല്‍ ചോക്‌സി. ചോക്‌സിക്ക് പൗരത്വം നല്‍കിയിതിലൂടെ കരീബിയന്‍ രാജ്യം ആന്റ്വിഗ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി 130 രാജ്യങ്ങളില്‍ വിസ രഹിത യാത്രയാണ് ഈ പൗരത്വത്തിലൂടെ ചോക്‌സിക്ക് ലഭിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ചോക്‌സിക്ക് ആന്റ്വിഗ പൗരത്വം ലഭിച്ചത്. ജനുവരി ആദ്യ ആഴ്ചയില്‍ ചോക്‌സി രാജ്യം വിട്ടു. ചികിത്സക്കായാണ് യുഎസില്‍ പോയതെന്നായിരുന്നു ചോക്‌സിയുടെ വാദം.

ദിവസങ്ങള്‍ കഴിഞ്ഞ് ജനുവരി 29ന് സിബിഐ ചോക്‌സിക്കും ബന്ധുവും പിഎന്‍ബി തട്ടിപ്പിലെ മുഖ്യപ്രതിയുമായ നീരവ് മോദിക്കുമെതിരെ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നീരവ് മോദിയുടേയും ചോക്‌സിയുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. വിദേശികള്‍ക്ക് ഇരട്ട പൗരത്വം നല്‍കുന്ന രാജ്യമാണ് ആന്റി്വിഗ. ഇതിനായി ആന്റ്വിഗയുടെ നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫണ്ടില്‍ നിക്ഷേപം നടത്തുകയും വേണം.

Story by
Read More >>