പൊടിക്കാറ്റ് ശക്തമാകുന്നു; സംസ്ഥാനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ...

പൊടിക്കാറ്റ് ശക്തമാകുന്നു;  സംസ്ഥാനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കേരളം, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ്, സിക്കിം, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഢ്, ഡല്‍ഹി,ഒഡീഷ, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ്, തെലങ്കാന, റായലസീമ, വടക്ക് തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളിലാണ് കാറ്റ് ശക്തി പ്രാപിക്കുക. ശക്തമായ കാറ്റിനൊപ്പം ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ഏതാനും ദിവസങ്ങളില്‍ ശക്തമായ കാറ്റ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റിനെയും മഴയെയും തുടര്‍ന്ന് 124 ലേറെ മരണമാണ് സംഭവിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.

Story by
Read More >>