ആധാര്‍ വിധി ചരിത്രപരം, സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ആധാര്‍ കേസിലെ സുപ്രീംകോടതി വിധി മികച്ച ഭരണത്തിന്റെ വിജയമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുപ്രീം കോടതി വിധി ജനാധിപത്യത്തെയും സാധാരണക്കാരായ ജനങ്ങളെയും ശക്തിപ്പെടുത്തുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആധാര്‍ വിധി ചരിത്രപരം, സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാറിനെ നിബന്ധനകളോടെ അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്രപരമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി. ആധാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യയെ എതിര്‍ക്കാനാകില്ലെന്നും ജെയ്റ്റലി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കാലത്താണ് ആധാര്‍ കൊണ്ടുവന്നതെങ്കിലും എന്ത് ചെയ്യണമെന്നതിനെ പറ്റി അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. ആധാറിന് ഭരണഘടന സാധുത നല്‍കുക വഴി സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യുന്ന വഴി 90000 കോടി ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചില്ലാത്തതും തട്ടിപ്പു നടത്തുന്നതുമായ ഉപയോക്താക്കളെ ഇല്ലാതാക്കാനും കഴിയും, ജെയ്റ്റിലി വിശദീകരിച്ചു.

ആധാര്‍ കേസിലെ സുപ്രീംകോടതി വിധി മികച്ച ഭരണത്തിന്റെ വിജയമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുപ്രീം കോടതി വിധി ജനാധിപത്യത്തെയും സാധാരണക്കാരായ ജനങ്ങളെയും ശക്തിപ്പെടുത്തുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ആയുധമായിരുന്നു കോണ്‍ഗ്രസിന് ആധാറെങ്കില്‍ ബി.ജെ.പി അടിച്ചമര്‍ത്തലിനും നീരീക്ഷണത്തിനുമാണ് ആധാര്‍ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് ദര്‍ശനത്തെയും രാജ്യത്തെ സംരക്ഷിക്കുകയും ചെയ്ത് സുപ്രീംകോടതിയോട് നന്ദി പറയുന്നതായും രാഹുലിന്റെ ട്വീറ്റിലുണ്ട്.

Read More >>