അവിശ്വാസ പ്രമേയം: ശിവസേന വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം പ്രതിപക്ഷം സഭയില്‍ അവതരിപ്പിക്കുന്നതിനിടെ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന....

അവിശ്വാസ പ്രമേയം: ശിവസേന വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം പ്രതിപക്ഷം സഭയില്‍ അവതരിപ്പിക്കുന്നതിനിടെ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. വൈകീട്ട് നടക്കുന്ന വോട്ടെടുപ്പില്‍ ശിവസേന പങ്കെടുക്കില്ല. നേരത്തെ ബിജെപി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി എം പിമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയിരുന്നു. അതിനിടെ നാടകീയമായി ശിവസേന വിപ്പ് പിന്‍വലിച്ചിരുന്നു

ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെയെ പിന്തുണ തേടി സമീപിച്ചിരുന്നു.ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെങ്കിലും ബിജെപി പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീഴ്ത്തി പരമാവധി വോട്ട് നേടാണ് ശ്രമിക്കുന്നത്. അതേസമയം, എന്‍ഡിഎയില്‍ തന്നെയുണ്ടായ പുതിയ നീക്കം ബിജെപിയെ അമ്പരിപ്പിച്ചു. ഏറെ നാളുകളായി ശിവസേനയും ബിജെപിയും തമ്മില്‍ പലകാര്യങ്ങളിലും രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

ലോക്‌സഭയില്‍ ബിജെപിക്ക് സുരക്ഷിത ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ സമ്മേളനത്തില്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ സമ്മേളനം മുഴുവന്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കാരണം തടസ്സപ്പെട്ടു. എന്നിട്ടും നിലപാടില്‍ അയവ് വരുത്താന്‍ ബിജെപി തയ്യാറായിരുന്നില്ല.

പക്ഷേ, ഇത്തവണ സമ്മേളനം തുടങ്ങിയ ദിവസം തന്നെ ലോക്‌സഭയില്‍ ബിജെപി നടത്തിയ നിലപാട് മാറ്റം അണികളെ പോലും അമ്പരിപ്പിച്ചു. മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്പീക്കര്‍ അവതരണാനുമതി നല്‍കുകയായിരുന്നു. ഇത് ചര്‍ച്ചയ്‌ക്കെടുക്കുന്ന തിയതിയും സമയവും പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഈ സമ്മേളനത്തിന് ഓഗസ്റ്റ് 10 വരെ കാലാവധിയുണ്ട്.

Story by
Read More >>