രാഹുലിനെ പ്രകീര്‍ത്തിച്ച് ശിവസേന; കെട്ടിപിടുത്തം മോദിക്ക് കിട്ടിയ ഷോക്ക്

ന്യൂഡല്‍ഹി: ലോകസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് ശിവസേന. രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ കോണ്‍ഗ്രസ്...

രാഹുലിനെ പ്രകീര്‍ത്തിച്ച് ശിവസേന; കെട്ടിപിടുത്തം മോദിക്ക് കിട്ടിയ ഷോക്ക്

ന്യൂഡല്‍ഹി: ലോകസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് ശിവസേന. രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബിരുദം നേടിയെന്ന് ശിവസേന ലോകസഭാ നേതാവ് സജ്ഞയ് റൗട്ട് പറഞ്ഞു.

രാഹുല്‍ നടത്തിയ കെട്ടിപിടിത്തം മോദിക്കേറ്റ ഷോക്കാണെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ട് നില്‍ക്കാനാണ് ശിവസേന തീരുമാനം. നേരത്തെ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന വിപ്പ് നല്‍കിയിരുന്നു.

Read More >>