ഹിന്ദു പാകിസ്ഥാൻ പരാമർശം: തരൂർ ഹാജരാകണമെന്ന് കോടതി

കൊൽക്കത്ത: ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശത്തിൽ കോൺഗ്രസ്​ എം.പി ശശി തരൂർ കോടതിയിൽ ഹാജരാകണം. തരൂർ നേരിട്ട്​ ഹാജരായി വിശദീകരണം നൽകണമെന്ന്​ കൊൽക്കത്ത...

ഹിന്ദു പാകിസ്ഥാൻ പരാമർശം: തരൂർ ഹാജരാകണമെന്ന് കോടതി

കൊൽക്കത്ത: ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശത്തിൽ കോൺഗ്രസ്​ എം.പി ശശി തരൂർ കോടതിയിൽ ഹാജരാകണം. തരൂർ നേരിട്ട്​ ഹാജരായി വിശദീകരണം നൽകണമെന്ന്​ കൊൽക്കത്ത കോടതി ആവശ്യപ്പെട്ടു.

ശശി തരൂർ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകർക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച്​ അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ കോടതിയിൽ ഹരജി നൽകിയത്​. ആഗസ്​ത്​ 14ന്​ കോടതിയിൽ തരൂർ നേരിട്ട്​ ഹാജരാകണമെന്നാണ്​ നിർദേശം.

അടുത്ത തവണയും ബിജെപി അ​ധി​കാ​ര​ത്തി​ൽ വ​രു​ക​യും രാ​ജ്യ​സ​ഭ​യി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്​​താ​ൽ പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​രു​മെന്നും ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പിയുടെ ല​ക്ഷ്യമെന്നുമായിരുന്നു തരൂരി​​ന്റെ പ്രസ്​താവന.

Story by
Next Story
Read More >>