''ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ല; വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കുക'': സുപ്രിം കോടതി

ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്‌ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി.

ന്യൂഡൽഹി: ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്നും വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കണമെന്നും സുപ്രിം കോടതി പറഞ്ഞു. ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്‌ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും.

നിലവില്‍ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എത്രയും പെട്ടെന്നു വിശാല ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവതിപ്രവേശനം സംബന്ധിച്ച വിഷയം പരിഗണിക്കാന്‍ വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും കോടതി അറിയിച്ചു.നിലവില്‍ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളില്‍ കോടതി ഇടപെട്ടില്ല. ക്ഷമയോടെ കാത്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും രഹ്ന ഫാത്തിമ സുരക്ഷ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

Read More >>