പാർലമെന്റിൽ വരാതെ ബി.ജെ.പി എം.പിമാർ മുങ്ങുന്നു, മോദിക്ക് അസംതൃപ്തി, വടിയെടുത്ത് രാജ്നാഥ് സിങ്

വരും ദിവസങ്ങളിൽ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോൾ നിർബന്ധമായും എംപിമാർ പാർലമെന്റിൽ എത്തിയിരിക്കണമെന്നും രാജ്‌നാഥ് സിങ് താക്കീത് നൽകി

പാർലമെന്റിൽ വരാതെ ബി.ജെ.പി എം.പിമാർ മുങ്ങുന്നു, മോദിക്ക് അസംതൃപ്തി, വടിയെടുത്ത് രാജ്നാഥ് സിങ്

ന്യൂഡൽഹി: ബിജെപി എംപിമാർ പാർലമെന്റിൽ വരാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതൃപ്തിയെന്ന് മുതിർന്ന നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്. അത്യാവശ്യ വേളകളിൽ പോലും എംപിമാർ പാർലമെന്റിൽ വരാതിരിക്കുന്നതിൽ മോദി അതൃപ്തി പ്രകടിപ്പിച്ചതായും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

വരും ദിവസങ്ങളിൽ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോള്‍ നിർബന്ധമായും എംപിമാർ പാർലമെന്റിൽ എത്തിയിരിക്കണമെന്നും രാജ്‌നാഥ് സിങ് താക്കീത് നൽകി. പ്രധാമന്ത്രി പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം എംപിമാർ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി ബിൽ എന്നിവ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ എംപിമാരുടെ സാന്നിദ്ധ്യം പാർലമന്റിൽ നിർബന്ധമാണെന്ന് സിങ് പറഞ്ഞിരുന്നു.

അനാവശ്യ പ്രസ്താവനകൾ പാടില്ലെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർദ്ദേശിച്ചു. പാർലമെന്ററി മര്യാദയ്ക്ക് നിരക്കാത്ത ഭാഷ പ്രയോഗം പാടില്ലെന്നും അദ്ദേഹം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പറഞ്ഞു.

Read More >>