'ഇന്ത്യ ഒരിക്കലും മതരാഷ്ട്രമാകില്ല': പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മതത്തിന്റെ പേരില്‍ വിവേചനം നടത്തില്ലെന്ന് നമ്മള്‍ പറയുന്നു. നമ്മള്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നമ്മുടെ അയല്‍ രാജ്യം മതരാഷ്ട്രമായാണ് നിലകൊള്ളുന്നത്. അവര്‍ മതരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മളത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരിക്കലും മതരാഷ്ട്രമാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എന്‍.സി.സി റിപബ്ലിക് ദിന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതാണ് ഇന്ത്യന്‍ മൂല്യം. അതുകൊണ്ടാണ് രാജ്യം മതേതരമായി തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതത്തിന്റെ പേരില്‍ വിവേചനം നടത്തില്ലെന്ന് നമ്മള്‍ പറയുന്നു. നമ്മള്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നമ്മുടെ അയല്‍ രാജ്യം മതരാഷ്ട്രമായാണ് നിലകൊള്ളുന്നത്. അവര്‍ മതരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മളത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക പോലും പൗരോഹിത്യ രാഷ്ട്രമാണ്. ഇന്ത്യയില്‍ പൗരോഹിത്യ ഭരണമില്ല. കാരണം നമ്മുടെ രാജ്യത്ത് സന്യാസിമാരെയും മുസ്ലിം ദാര്‍ശനികരെയും ഒരേ കുടുംബങ്ങളില്‍ കഴിയുന്നവരെ പോലെയാണ് പരിഗണിക്കുന്നതെന്നും ലോകത്ത് വസിക്കുന്ന എല്ലാവരെയും ഒരേ കുടുംബത്തിലുള്ളവരാണെന്ന് കരുതുകയും ചെയ്യന്ന സംസ്കാരമാണെന്നും മന്ത്രി വ്യക്തമാക്കി.

Next Story
Read More >>