ഇന്നു രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്നു രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മന്‍ കി ബാത്തില്‍ ആശയകുഴപ്പം നിലനില്‍ക്കവെയാണ് ആള്‍...

ഇന്നു രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്നു രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മന്‍ കി ബാത്തില്‍ ആശയകുഴപ്പം നിലനില്‍ക്കവെയാണ് ആള്‍ ഇന്ത്യ റേഡിയോ പുതിയ സമയക്രമം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഇന്നു വൈകുന്നേരം നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും എന്നത് അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് ആള്‍ ഇന്ത്യ റോഡിയോ പങ്കുവെച്ചിരുന്നു എന്നാല്‍ പിന്നീട് ഇതു നീക്കി. ഇതോടെ മന്‍ കി ബാത്തില്‍ ആശയകുഴപ്പം നിലനിന്നു. എന്നാലിപ്പോള്‍ പുതിയ സമയക്രമം ആള്‍ ഇന്ത്യ റേഡിയോ തന്നെ ട്വീറ്റ് ചെയ്തു.

കശ്മിർ വിഷയത്തിലെ സർക്കാർ നിലപാടായിരിക്കും ഇന്നത്തെ മൻകി ബാത്തിന്റെ പ്രധാന വിഷയമെന്നാണ് കരുതുന്നത്. കശ്മിരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനവും മോദി വിശദീകരിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ജമ്മു കശ്മിർ വിഷയത്തിൽ ഇതുവരെ പ്രധാനമന്ത്രി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അതിനാൽ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയിൽ ഇക്കാര്യങ്ങൾ പരാമർശിക്കുമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ മാർച്ച് 27നാണ് പ്രധാനമന്ത്രി അവസാനമായി മൻ കി ബാത്തിൽ എത്തിയത്.


Read More >>