പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനം: ബിജെപിയുടെ തെരഞ്ഞെടുപ്പുതന്ത്രം- ശിവസേന 

മുംബൈ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന. 2019 -ലെ ലോകസഭാ തെരഞ്ഞടുപ്പില്‍ പ്രണബിനെ...

പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനം: ബിജെപിയുടെ തെരഞ്ഞെടുപ്പുതന്ത്രം- ശിവസേന 

മുംബൈ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന. 2019 -ലെ ലോകസഭാ തെരഞ്ഞടുപ്പില്‍ പ്രണബിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേന ആരോപിച്ചു.

അടുത്ത പൊതുതെരഞ്ഞടുപ്പില്‍ മതിയായ സീറ്റുകള്‍ ലഭിക്കില്ലെന്ന് ബിജെപിക്ക് ഉറപ്പുള്ളതിനാലാണ് ഇത്തരം ഒരു നീക്കത്തിന് മുതിര്‍ന്നതെന്നും ബിജെപിക്ക് 110 വരെ സീറ്റുകള്‍ കുറയാനിടയുണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചതിലും അദ്ദേഹം ക്ഷണം സ്വീകരിച്ചതിന് പിന്നിലും ദൂരൂഹതകളുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിര്‍ത്തിരുന്നു. പ്രണബ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് മകള്‍ ഷര്‍മിസ്ത മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു.


Story by
Read More >>