ചിദംബരത്തിന് വരാനിരിക്കുന്നത്‌ നവാസ് ഷെരീഫിന്റെ അവസ്ഥയെന്ന് നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവസ്ഥ...

ചിദംബരത്തിന് വരാനിരിക്കുന്നത്‌ നവാസ് ഷെരീഫിന്റെ അവസ്ഥയെന്ന് നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവസ്ഥ വരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ചിദംബരത്തിനും കുടംബത്തിനും 20000 കോടി രൂപയിലേറെ വിദേശ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആദായ നികുതി നവകുപ്പ് വിവിധ കുറ്റങ്ങള്‍ ചുമത്തിയതോടെ നവാസ് ഷെരീഫിന്റെ അവസ്ഥയിലേക്കാണ് ചിദംബരം പോകതുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കള്ളപ്പണം ഒളിപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തിക് ചിദംബരം മരുമകള്‍ ശ്രീനിധി എന്നിവര്‍ക്കെതിരെ മെയ് 11 ന് ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പൊതുജന മദ്ധ്യത്തില്‍ വിളിച്ചു പറയുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചിദംബരത്തിനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും നിര്‍മ്മലാ സീതാരമാന്‍ ചോദിച്ചു.

Story by
Next Story
Read More >>