മോഷണ കേസ് ആരോപിച്ച് പിടിയിലായ സ്ത്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്ന് ബന്ധുക്കള്‍; നിഷേധിച്ച് പൊലീസ്

ന്യൂഡല്‍ഹി: മോഷണ കേസ് ആരോപിച്ച് ഭര്‍ത്താവിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്യത യുവതി മരിച്ചതായി ബന്ധുക്കള്‍. ഡല്‍ഹിക്കടുത്ത് നോയിഡയിലാണ് സംഭവം. അതെസമയം,...

മോഷണ കേസ് ആരോപിച്ച് പിടിയിലായ സ്ത്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്ന് ബന്ധുക്കള്‍; നിഷേധിച്ച് പൊലീസ്

ന്യൂഡല്‍ഹി: മോഷണ കേസ് ആരോപിച്ച് ഭര്‍ത്താവിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്യത യുവതി മരിച്ചതായി ബന്ധുക്കള്‍. ഡല്‍ഹിക്കടുത്ത് നോയിഡയിലാണ് സംഭവം. അതെസമയം, കസ്റ്റഡിയല്‍ വെച്ചല്ല അവര്‍ മരിച്ചതെന്നും ഭര്‍ത്താവിന്റെ മോചനം ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ യുവതി ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നും പൊലിസ് പറഞ്ഞു.

എന്നാല്‍, മരിച്ച കവിതയും ഭര്‍ത്താവ് സത്തന്‍ യാദവ് രണ്ടു കുട്ടികളേയും പൊലീസ് പിടിച്ച് കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹൊസിയാര്‍പ്പൂരിലെ വീട്ടില്‍ നിന്നും ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് പൊലീസ് ഇവരെ പിടിച്ചുകൊണ്ട് പോയത്. പിന്നീട് കസ്റ്റഡിയില്‍ നിന്നും മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

'' കുടംമ്പത്തിലെ എല്ലാവരേയും ചോദ്യം ചെയ്യുന്നതിനായി വൈകുന്നേരം പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. എന്റെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ചെന്ന് കുട്ടികളെ തിരികെ കൊണ്ടുപോകുകയായിരുന്നു.'' യാദവിന്റെ സഹോദരി റിപ്പോര്‍ട്ടറോട് പറഞ്ഞു. ദമ്പതികളെ വിട്ടയക്കാന്‍ പൊലീസ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു.

'' എന്റെ സഹോദരനേയും ഭാര്യയേയും മോചിപ്പിക്കാന്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ 5 ലക്ഷം രൂപം കൈക്കൂലി ചോദിച്ചു'' യാദവിന്റെ സഹോദരി കൃഷ്ണ പറഞ്ഞു.

എന്നാല്‍, ബന്ധുക്കളുടെ ആരോപണം പൊലീസ് തളളി. സത്താനെ അറസ്റ്റ് ചെയ്തത് ഒരു മോഷണ കേസുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ മാസം തുടക്കത്തില്‍ 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വില മതിക്കുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചതിനെ തുടര്‍ന്നാണ് യാദവിനെ പിടിക്കൂടിയതെന്നും പൊലീസ് പറഞ്ഞു.

Story by
Read More >>