ബിഹാറില്‍ ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് ജെ.ഡി.യു

പാട്‌ന: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡും ബി.ജെ.പിയും സഖ്യമായി മത്സരിക്കുമെന്ന് ജെ.ഡി.യു ദേശീയാദ്ധ്യക്ഷന്‍ നിതീഷ്...

ബിഹാറില്‍ ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് ജെ.ഡി.യു

പാട്‌ന: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡും ബി.ജെ.പിയും സഖ്യമായി മത്സരിക്കുമെന്ന് ജെ.ഡി.യു ദേശീയാദ്ധ്യക്ഷന്‍ നിതീഷ് കുമാര്‍. ജെ.ഡി.യു നേതാക്കളുടെ യോഗത്തിലാണ് നിതീഷ് നിലപാട് വ്യക്തമാക്കിയത്.

ബിഹാറില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരണമെന്ന നിതീഷ് കുമാറിന്റെ നിലപാടിനെ പാര്‍ട്ടിയിലെ മിക്ക നേതാക്കളും അനുകൂലിച്ചു. അതേസമയം സഖ്യം ബിഹാറില്‍ മാത്രമായിരിക്കുമെന്നും മറ്റിടങ്ങളില്‍ പാര്‍ട്ടി വിപുലീകരിക്കാണമെന്നും നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചു.

പാര്‍ട്ടിക്ക് 18 സീറ്റ് ചോദിക്കാന്‍ സാധിക്കുമെന്നതാണ് യോഗത്തിലെ പൊതുവികാരം. ബി.ജെ.പിയും ജെ.ഡി.യുവും 17 സീറ്റുകള്‍ വീതം മത്സരിച്ച് ബാക്കി ആറ് സീറ്റുകള്‍ സഖ്യകക്ഷികളായ എല്‍.ജെ.പിക്കും ആര്‍.എല്‍.എസ്.പിക്കും വിട്ടു നല്‍കുന്നതും പരിഗണിക്കാമെന്നും ജെ.ഡി.യും കണക്കു കൂട്ടുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും നിതീഷ് കുമാറും ജൂലൈ 12 ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് ഇരു പാര്‍ട്ടിയുടെയും പ്രതീക്ഷ

Story by
Read More >>