കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോയെന്ന് വ്യക്തമാക്കണം: നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: 2019ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല...

കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോയെന്ന് വ്യക്തമാക്കണം: നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: 2019ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. കോണ്‍ഗ്രസ് ഒരു മുസ്ലീം പാര്‍ട്ടിയാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതില്‍ വ്യക്തത വരുത്തണമെന്നും നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി മുസ്ലീം നേതാക്കളുമായി കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

1947 ലെ വിഭജന സമയത്തിന് സമാനമായ സാഹചര്യം ഉണ്ടായേക്കാം. ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് കോട്ടം ഉണ്ടായാല്‍ അതിന് കാരണം കോണ്‍ഗ്രസായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ ഹിന്ദു- പാക്കിസ്ഥാന്‍ പ്രസ്താവന കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

Story by
Read More >>